തിരുവനന്തപുരം: ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായിട്ടാണ് വഞ്ചനാദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി അതിരൂപതയ്ക്ക് കീഴിലെ വീടുകളില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ കത്തിക്കും.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങളും ഉണ്ടാവും. മുല്ലൂരിലെ ഉപരോധ സമരപന്തലില്‍ ഇന്ന് പൊതുസമ്മേളനം നടത്തും. വിഴിഞ്ഞം പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇവിടെ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തില്‍ പൊലീസിന്റെ നടപടികള്‍ക്കെതിരെ കനത്ത വിമര്‍ശനം ലത്തീന്‍ സഭ ഉന്നയിച്ചിരുന്നു.
പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി ജി.ആര്‍ അനിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കലക്റ്ററേറ്റില്‍ നടന്ന യോഗം തീരുമാനം എടുക്കാനാകാതെ പിരിയുകയായിരുന്നു. പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതായി മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.