കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് കാസർകോഡ് ജില്ലാ കമ്മിറ്റി ഫർവാനിയാ ബദർ അൽ സമാ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ലീഡർ കെ. കരുണാകരൻ അനുസ്മരണ ദിനമായ ഡിസംബർ 23 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ബദർ സമാ ഹാളിൽ വച്ച് നടന്നു. ബദർ അൽ സമാ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് കോർഡിനേറ്റർ പ്രീമ പെരേര, ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫ് അബ്ദുൾ ഖാദർ എന്നിവർ ചേർന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ഒഐസിസി ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കരക്കും ജില്ലാ പ്രസിഡന്റ് ജയേഷ് ഓണശേരിക്കും പോസ്റ്റർ നൽകിക്കൊണ്ട് ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ജയേഷ് ഓണശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയ് ജോൺ തുരുത്തിക്കര, പ്രീമ പെരേര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നാഷണൽകമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ സ്വാഗതവും ജില്ലാ കമ്മറ്റി ട്രഷറർ രാജേഷ് പാലത്തേര നന്ദിയും അറിയിച്ചു സംസാരിച്ചു, ജില്ലാ കമ്മറ്റി ഭാരവാഹികളായ നാസർചുള്ളിക്കര, സുരേന്ദ്രൻമുങ്ങത്ത്, അനിൽ ചീമേനി, സുമേഷ് രാജ്, ഇക്ബാൽ മെട്ടമ്മൽ എന്നിവർ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.