കൊച്ചി: പാമ്പുകളെ പിടിച്ച് കാട്ടിലേക്ക് അയക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ സര്‍പ്പ ആപ്പിനെതിരെ വ്യാപക പരാതി. പാമ്പ് പിടിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ ഭൂരിഭാഗം പേരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുമ്പോള്‍ പശ്ചാത്തലം നോക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ കൂട്ടത്തില്‍ പാമ്പിന്‍ വിഷം കൈവശം വച്ചതിന് അറസ്റ്റിലായ ആളും ഉള്‍പ്പെട്ടിട്ടുണ്ട്. റെസ്‌ക്യൂവര്‍മാര്‍ ക്രിമിനല്‍ പാശ്ചാത്തലം ഉള്ളവരാകരുത് എന്നാണ് നിയമം. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ആകെയുള്ള 43 റെസ്‌ക്യൂവര്‍മാരില്‍ മൂന്നു പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒരാള്‍ പീഡനകേസ് പ്രതിയും മറ്റെയാള്‍ അപകടം പറ്റിയ കാട്ടുപന്നിയുടെ മാംസം ഭക്ഷണത്തിനായി എടുത്ത ഫോറസ്റ്റ് വാച്ചറുമാണ്. മൂന്നാമന്‍ പാമ്പിന്‍ വിഷം കൈവശം വച്ചതിന് നിലവില്‍ കേസില്‍പെട്ടയാളും.
സംസ്ഥാനത്തൊട്ടാകെ 900 ല്‍ അധികം റെസ്‌ക്യൂവര്‍മാരാണ് ആപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ റെസ്‌ക്യൂവര്‍മാര്‍ ക്രിമിനലാണോ എന്ന് അറിയാതെയാണ് പൊതുജനം പാമ്പിനെ കാണുമ്പോള്‍ അവരെ വിളിച്ച് വരുത്തുന്നത്. ഇത്തരത്തില്‍ പിടിക്കുന്ന പാമ്പില്‍ നിന്നം വിഷം ശേഖരിച്ച് വില്‍പന നടത്തുന്ന ചിലരും റെസ്‌ക്യൂവര്‍മാരുടെ കൂട്ടത്തിലുണ്ടെന്ന ആരോപണമുണ്ട്.
ക്രിമിനല്‍ കേസുകളില്‍ പെട്ടവരെ അടിയന്തിരമായി ലിസ്റ്റില്‍ നിന്ന് ഒഴിവാണം. ലൈസന്‍സ് നല്‍കുമ്പോള്‍ സൂക്ഷ്മ പരിശോധന നടത്തണം എന്നിവയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രധാന ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.