ഹൃദായാഘാതം നിമിത്തം തഞ്ചാവൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി

ഹൃദായാഘാതം നിമിത്തം  തഞ്ചാവൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി: കുവൈറ്റ് ആസാദ് ട്രേഡിംഗ് ഗ്രൂപ്പ് ജീവനക്കാരനും തഞ്ചാവൂർ സ്വദേശിയുമായ ഉദ്മാൻ ഹുസൈൻ ജലീൽ (44) നിര്യാതനായി. ആസാദ് ഗ്രൂപ്പിൽ ഡേറ്റാ എൻട്രി വിഭാഗത്തിൽ ജീവനക്കാരനാണ് ഉദ്മാൻ. തിങ്കളാഴ്ച രാവിലെ 11.30 ന് ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ഫർവാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും വൈകിട്ട് ഏഴുമണിയോടെ മരണം സംഭവിച്ചു.

ഭാര്യ:ഹബീബ് കാണി, മക്കൾ: മുഹമ്മദ് അമീൻ, അമാനി ഫാത്തിമ, മറിയം ഫാത്തിമ. സംസ്ക്കാരം നാട്ടിൽ.മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.