ദുബായ് ബൈബിൾ കൺവെൻഷൻ -2022

ദുബായ് ബൈബിൾ കൺവെൻഷൻ -2022

ദുബായ്: ദുബായ് കരിസ്മാറ്റിക് പ്രാർത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷൻ നവംബർ 30,ഡിസംബർ 1,2,3,4 തീയതികളിൽ ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ വച്ച്നടക്കും.. പ്രശസ്ത ധ്യാന ഗുരുവും യു കെ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ .ഫാ. ജോസഫ് എടാട്ട് വി സി . ശുശ്രൂഷകൾക്ക് നേതൃത്വംനൽകും.

നവംബർ 30, ഡിസംബർ 1,2.3 തീയതികളിൽ ( ബുധൻ, വ്യാഴം, വെള്ളി, ശനി ) വൈകിട്ട് 5.00 മണി മുതൽ 9.30 വരെയാണ് കൺവെൻഷൻ നടക്കുന്നത്. സമാപന ദിനമായ ഡിസംബർ 4 ഞായറാഴ്ച രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.30 വരെ കൺവെൻഷനും തുടർന്ന് മലയാളത്തിൽ ദിവ്യബലിയും നടത്തപ്പെടും.

കോവിഡ് മഹാമാരി മൂലം നിർത്തിവച്ചിരുന്ന ബൈബിൾ കൺവെൻഷൻ 3 വർഷങ്ങൾക്ക് ശേഷമാണ് നടത്തപ്പെടുന്നത്. എല്ലാവർക്കും കൺവെൻഷനിൽ പങ്കെടുക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് കരിസ്മാറ്റിക്ക് സർവീസ് ടീം അംഗങ്ങൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.