മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ സൂചികകള്‍ റെക്കോര്‍ഡ് തിരുത്തി മുന്നേറുന്നു. ആറാമത്തെ ദിവസം കൂടി കുതിച്ചതോടെ നിഫ്റ്റി 18,600 പിന്നിട്ടു. സെന്‍സെക്‌സ് 62,681.84ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളില്‍ ചാഞ്ചാട്ടം തുടരുമ്പോഴാണ് ആഭ്യന്തര വിപണിയില്‍ സൂചികകള്‍ പടയോട്ടം തുടരുന്നത്.
ഇന്നത്തെ വ്യാപാരത്തില്‍ എഫ്എംസിജി, ഐടി, ഫാര്‍മ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. വ്യാപാരത്തിനിടെ 62,887 പോയിന്റുവരെ കുതിച്ച സെന്‍സെക്‌സ് 177 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.
ആറ് വ്യാപാര ദിനങ്ങളിലായി 1,537 പോയിന്റാണ് സെന്‍സെക്‌സിലെ നേട്ടം. വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് വിപണിയിലെ കുതിപ്പിന് പിന്നില്‍. നവംബറില്‍ ഇതുവരെ 32,344 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വാങ്ങിയത്.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നതും വിപണി നേട്ടമാക്കി. 10 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ക്രൂഡ് ഓയില്‍ വില. മുന്‍നിര ഓഹരികളില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ നാലു ശതമാനം ഉയര്‍ന്നു. നെസ് ലെ, ഐടിസി എന്നിവയും മികച്ച നേട്ടമുണ്ടാക്കി. ഇതോടെ നിഫ്റ്റി എഫ്എംസിജി രണ്ടുശതമാനം ഉയരുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.