ബാലാവകാശവും രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നത് അപലപനീയം : ഡോ. ജി.വി.ഹരി.

ബാലാവകാശവും രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നത് അപലപനീയം : ഡോ. ജി.വി.ഹരി.

തിരുവനന്തപുരം : കുട്ടികളുടെ അവകാശ സംരക്ഷണത്തിന് രൂപീകരിച്ചിരിക്കുന്ന മുഴുവൻ സ്ഥാപനങ്ങളേയും രാഷ്ട്രീയ പുനരധിവാസ കേന്ദ്രങ്ങളാക്കുന്നു എന്ന അരോപണം ശരിവയ്ക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ജില്ലാ ശിശുക്ഷേമ സമിതികളിലും ജുവനൈൽ ജസ്റ്റീസ് ബോർഡുകളിലും രാഷ്ട്രീയ നിയമനങ്ങളായിരുന്നു എന്ന ജവഹർ ബാൽ മഞ്ചിന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞു. CWC ചെയർമാന്മാരായ എൻ.എസ്.അജയകുമാർ , സുരേഷ് കുമാർ ,തങ്കമണി, പി.എസ്.ഷാജി, സക്കീർ ഹുസൈൻ, സുജ എസ്. രാജു എന്നിവരുടെ രാജി ഇത് തെളിയിക്കുന്നു. ബാലാവകാശ രംഗത്ത് ഒരു സംഭാവനയും ഇല്ലാത്ത ഇവർ രാഷ്ട്രീയ നിയമന വേദിയാക്കി ചൈൽഡ് വെൽഫയർ കമ്മിറ്റികളെ മാറ്റി. സർക്കാറിന് ഇവരുടെ രാജിയിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. ഇവരുടെ രാജി പോലും വളഞ്ഞ വഴിക്ക് സ്വീകരിച്ച് ഇവരെ സഹായിച്ച സെക്രട്ടറി നിയമ നടപടികൾ ക്ഷണിച്ച് വരുത്തുകയാണ്. ബാലാവകാശ കമ്മീഷനിൽ യോഗ്യത ഇല്ലാത്ത വ്യക്തികളെ നിയമിച്ചതും കോടതിയിൽ ചോദ്യം ചെയ്ത നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകും. സർക്കാർ ബാലാവകാശ രംഗത്ത് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി ഡോ.ജി .വി. ഹരി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.