കൊച്ചി: ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിതരണ കമ്പനിക്കെതിരെ നടപടി. സപ്ലൈകോയുടെ മൂന്നാര്‍ ഡിപ്പോയില്‍ റോയല്‍ എഡിബിള്‍ കമ്പനി വിതരണം ചെയ്ത വെളിച്ചെണ്ണയിലാണ് മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഈ ബാച്ചില്‍പ്പെട്ട ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണ ഡിപ്പോകളില്‍ നിന്നും എല്ലാ വില്പന ശാലകളില്‍ നിന്നും തിരിച്ചെടുക്കാന്‍ സപ്ലൈകോ നിര്‍ദേശം നല്‍കി.
വെളിച്ചെണ്ണ സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎഫ്ആര്‍ഡി ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മായം കണ്ടെത്തിയത്. തുടര്‍ന്ന് വെളിച്ചണ്ണ തിരികെ എത്തിക്കാന്‍ സപ്ലൈകോ നിര്‍ദേശം നല്‍കി. കൂടാതെ വെളിച്ചെണ്ണ വിതരണം ചെയ്ത റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കമ്പനിക്ക് നല്‍കിയിട്ടുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ പിന്‍വലിക്കാനും തീരുമാനിച്ചു.
കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലാകും ഇതു സംബന്ധിച്ച് തീരുമാനം എടുക്കുകയെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്‌ജോഷി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.