ഡിഐജി ആര്‍. നിശാന്തിനി ഇന്ന് വിഴിഞ്ഞം സന്ദര്‍ശിക്കും; തീര മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

ഡിഐജി ആര്‍. നിശാന്തിനി ഇന്ന് വിഴിഞ്ഞം സന്ദര്‍ശിക്കും; തീര മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

തിരുവനന്തപുരം: സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചതിനു പിന്നാലെ ഡിഐജി ആര്‍. നിശാന്തിനിന് ഇന്ന് വിഴിഞ്ഞം സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസമാണ് സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആര്‍. നിശാന്തിനിയെ സ്‌പെഷ്യല്‍ ഓഫീസറാക്കി പൊലീസ് സംഘത്തെ നിയോഗിച്ചത്. പൊലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്. വിഴിഞ്ഞത്ത് മദ്യ നിരോധനവും പൊലീസിനുള്ള ജാഗ്രതാ നിര്‍ദ്ദേശവും തുടരുകയാണ്.

പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തതിന് 3000 പേര്‍ക്കെതിരെ കേസെടുത്തുവെങ്കിലും ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്.

സ്റ്റേഷന്‍ ആക്രണത്തില്‍ പരുക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേര്‍ ഇന്നലെ ആശുപത്രിവിട്ടിരുന്നു.
അതേസമയം വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി. ശശികലയുടെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി ഇന്ന് മാര്‍ച്ച് നടത്തും. വൈകിട്ട് നാലിന് മുക്കോല ജംങ്ഷനില്‍ നിന്ന് മാര്‍ച്ച് തുടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.