ഇന്ന് യുഎഇ രക്തസാക്ഷിദിനം

ഇന്ന് യുഎഇ രക്തസാക്ഷിദിനം

ദുബായ്: രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷികളുടെ ഓർമ്മകളില്‍ ഇന്ന് യുഎഇ അനുസ്മരണദിനം ആചരിക്കുന്നു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരനായകർക്ക് പ്രണാമം, ആദരം എന്ന് യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരുടെ കുട്ടികളെയും കുടുംബങ്ങളേയും ഭരണനേതൃത്വം എന്നും ചേർത്തുപിടിക്കും. നമ്മുടെ ധീര രക്ഷസാക്ഷികള്‍ പ്രകടമാക്കിയ മൂല്യങ്ങളില്‍ നിന്ന് പുതുതലമുറ പ്രചോദനം ഉള്‍ക്കൊളളണമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തിന്‍റെ സായുധ സേനയും സുരക്ഷവകുപ്പുകളുമാണ് രാജ്യത്തിന്‍റെ സംരക്ഷണ കവചമെന്ന് യുഎഇ ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യം, സുരക്ഷ, സുസ്ഥിരത എന്നിവ സംരക്ഷിക്കുന്നതില്‍ സൈനികർ വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും അവരുടെ കുടുംബങ്ങളെ ചേർത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സാദ് ബിൻ സഖ്ർ അൽ ഖാസിമി തുടങ്ങിയവരും രക്തസാക്ഷികളെ അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.