മനുഷ്യന്റെ ചിന്തകള്‍ക്ക് അതീതമാണ് പ്രപഞ്ചം എന്ന വിസ്മയം. അതുകൊണ്ടുതന്നെ കണ്ണെത്തുന്നതിനും ദൂരത്തുള്ള പല കാഴ്ചകളും അറിയാന്‍ മനുഷ്യര്‍ പ്രകടിപ്പിക്കുന്ന താല്‍പര്യവും ചെറുതല്ല. ആഴക്കടലില്‍ നിന്നും ഇതുവരേയും ആരുതന്നെ കണാന്‍ ഇടയില്ലാത്ത ചില ദൃശ്യങ്ങളാണ് വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറയുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ കടലിന്റെ അടിത്തട്ടില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ചൈനയുടെ പുതിയ അന്തര്‍വാഹിനിയായ ഫെന്‍ഡോസെ ആണ് സുമുദ്രാന്തര്‍ബാഗത്തു നിന്നുള്ള ദൃശ്യങ്ങള്‍ ലോകത്തെ കാണിച്ചത്. ഏകദേശം പതിനായിരം മീറ്റര്‍ താഴെനിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
മൂന്ന് ശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന സംഘമാണ് മരിയാന ട്രഞ്ചിലൂടെ സഞ്ചരിച്ച് കടലിന്റെ അടിത്തട്ടിലെത്തിയ്ത്. സാധാരണ ആഴക്കടല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് വീഡിയോ പകര്‍ത്തിയത്.
അതേസമയം കഴിഞ്ഞ വര്‍ഷം അതായത് 2019-ല്‍ അമേരിക്കയുടെ അന്തര്‍വാഹിനി 10,927 മീറ്റര്‍ ദൂരത്തില്‍ ആഴക്കടലില്‍ പോയിരുന്നു. ഈ റെക്കോര്‍ഡ് തിരുത്താന്‍ ചൈനയുടെ ഫെന്‍ഡോസെയ്ക്ക് സാധിച്ചിട്ടില്ല. 10909 മീറ്റര്‍ ദൂരം വരെയാണ് ഫെന്‍ഡോസെ സഞ്ചരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.