ദുബായ്: യുഎഇയില്‍ ഡിസംബർ മാസത്തേക്കുളള ഇന്ധനവില ഇന്ന് പ്രഖ്യാപിച്ചേക്കും. 2015 ഓഗസ്റ്റിലാണ് റീട്ടെയിൽ ഇന്ധന വില നിയന്ത്രണം നീക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ എല്ലാ മാസവും ആഗോള ഇന്ധനവിലയ്ക്ക് അനുസൃതമായി രാജ്യത്തെ ഇന്ധനവിലയിലും മാറ്റം വരും.

തുടർച്ചയായി മൂന്ന് മാസം വില കുറഞ്ഞതിന് ശേഷം, കഴിഞ്ഞ നവംബറിൽ ഇന്ധന വിലയിൽ ഒമ്പത് ശതമാനത്തിലധികം വർദ്ധിച്ചു. ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. ജൂലൈയില്‍ സൂപ്പർ 98 ലിറ്ററിന് 4.63 ദിർഹവും, സ്‌പെഷ്യൽ 95, ഇ-പ്ലസ് എന്നിവയുടെ വില യഥാക്രമം 4.52 ദിർഹവും 4.44 ദിർഹവുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.