തോറ്റിട്ടും പോളണ്ടിന് ജയം; ജയിച്ചിട്ടും മെക്സിക്കോയ്ക്ക് തോല്‍വി: ഇതാണ് കാല്‍പ്പന്തിന്റെ മാന്ത്രികത

 തോറ്റിട്ടും പോളണ്ടിന് ജയം; ജയിച്ചിട്ടും മെക്സിക്കോയ്ക്ക് തോല്‍വി: ഇതാണ് കാല്‍പ്പന്തിന്റെ മാന്ത്രികത

ദോഹ: ഗ്രൂപ്പ് സി സൗദി അറേബ്യ-മെക്‌സിക്കോ മത്സരത്തില്‍ രണ്ടു ഗോളിന് മെക്‌സിക്കോയ്ക്ക് ജയം. മെക്‌സിക്കോയ്ക്കായി ഹെന്റി മാര്‍ട്ടിന്‍ (47), ലൂയിസ് ഷാവേസ് (52) എന്നിവരാണ് ഗോള്‍ നേടിയത്. മത്സരത്തില്‍ ജയിച്ചെങ്കിലും നിരാശരായാണ് മെക്‌സിക്കോയുടെ മടക്കം.

ഗോള്‍ ശരാശരിയില്‍ മെക്സിക്കോയെ പോളണ്ട് മറികടന്നതോടെ മെക്‌സിക്കോയ്ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാനായില്ല. സൗദി അറേബ്യ ഇന്‍ജറി ടൈമില്‍ ഒരു ഗോള്‍ നേടി. സൗദിയുടെ സമനില ഗോള്‍ സലേം അല്‍ ദൗസരിയാണ് നേടിയത്. ഗ്രൂപ്പ് സിയിലെ പോളണ്ട്- അര്‍ജന്റീന മത്സരത്തില്‍ ആറ് പോയിന്റുമായി അര്‍ജന്റീന സി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തി. അര്‍ജന്റീനയുമായി തോറ്റെങ്കിലും സി ഗ്രൂപ്പില്‍ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാര്‍ട്ടറിലെത്തി.

പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടുന്നതില്‍ നിര്‍ണായകമായിരുന്ന മത്സരത്തില്‍ പോളണ്ടിനെ 2-0 ന് തകര്‍ത്തു അര്‍ജന്റീന. രണ്ടാം പകുതിയില്‍ മക്കലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ നേടിയ ഗോളുകളിലാണ് അര്‍ജന്റീനയുടെ ഉജ്ജ്വല ജയം. വിജയത്തോടെ മൂന്നു കളികളില്‍ ആറ് പോയിന്റായ അര്‍ജന്റീന, ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്.

ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ട അര്‍ജന്റീന, പിന്നീടുള്ള രണ്ട് കളികളിലും ജയം നേടി ഒന്നാമന്മാരായി ഫിനിഷ് ചെയ്താണ് പ്രീക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് സി യിലെ ഒന്നാം സ്ഥാനക്കാരായ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍ ഗ്രൂപ്പ് ഡി യില്‍ രണ്ടാമത് ഫിനിഷ് ചെയ്ത ഓസ്‌ട്രേലിയയാണ്. വരുന്ന ഞായറാഴ്ച (04/12/2022) ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് ഈ മത്സരം.

അതേ സമയം അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടിട്ടും പോളണ്ടും പ്രീ ക്വാര്‍ട്ടറിലെത്തി. മെക്‌സിക്കോയും, പോളണ്ടിനും നാല് പോയിന്റുകള്‍ വീതമായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ഉണ്ടായിരുന്നത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യയെ 2-1 ന് വീഴ്ത്തിയതോടെയായിരുന്നു മെക്‌സിക്കോ നാല് പോയിന്റുകളിലേക്ക് എത്തിയത്. എന്നാല്‍ മികച്ച ഗോള്‍ വ്യത്യാസം പോളണ്ടിന്, മെക്‌സിക്കോയെ പിന്തള്ളി മുന്നോട്ടു പോകാന്‍ ഗുണം ആവുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.