കേരളത്തില്‍ എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്; പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുവാക്കളില്‍

കേരളത്തില്‍ എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്; പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുവാക്കളില്‍

കൊച്ചി: സംസ്ഥാനത്ത് പുതിയതായി എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പുതുതായി രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളാണെന്നാണ് റിപ്പോര്‍ട്ട്.

2011ല്‍ 2160 പേര്‍ക്കാണ് പുതിയതായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 2021ല്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 866 ആയി കുറഞ്ഞു. എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 81 ശതമാനം കുറവുണ്ടായി. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എച്ച്.ഐ.വി പോസറ്റീവ് കേസുകളില്‍ വലിയ കുറവുണ്ടായതായി ഐ.സി.എം.ആറിന്റെയും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു.

യുവാക്കളില്‍ രോഗം സ്ഥിരീകരിക്കുന്നതിന്റെ കാരണമായി ചുണ്ടിക്കാണിക്കുന്നതില്‍ ഒന്ന് ലഹരി ഉപയോഗം വര്‍ധിച്ചതാണ്. ഇതിന് പുറമെ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നതിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. രോഗികളുടെ ആയുര്‍ ദൈര്‍ഘ്യത്തിലും വര്‍ധനവുണ്ടായതായാണ് കണക്കുകള്‍.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോഴിക്കോട് ജില്ലയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ 2026 ഓടെ കേരളത്തില്‍ പുതിയ എയ്ഡ്സ് രോഗം ഇല്ലാതാക്കുകയെന്നതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.