കൊച്ചി: മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ടന്നും അത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. പേഴ്സനല്‍ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് കോടതി നിരീക്ഷിച്ചു.
മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. നിയമനം പിഎസ്സി വഴി ആക്കണമെന്നും രണ്ടു വര്‍ഷം മാത്രം ജോലി ചെയ്തവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പേഴ്സനല്‍ സ്റ്റാഫ് വിശ്വസ്തര്‍ ആയിരിക്കണമെന്നത് തള്ളാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു. പേഴ്സനല്‍ സ്റ്റാഫിനെ നിയമിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. നിയമനം പിഎസ്സി വഴി ആക്കണമെന്ന വാദം പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
അതേസമയം പേഴ്സനല്‍ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കേണ്ടതുണ്ട്. കണക്കില്ലാത്ത ആളുകളെ സ്റ്റാഫില്‍ നിയമിക്കുന്നതു ശരിയല്ല. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും പേഴ്സനല്‍ സ്റ്റാഫിനും ഇതു ബാധകമാണെന്ന് കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.