'സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു? ഈ വര്‍ഷം 137 കേസ്'; ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

'സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു? ഈ വര്‍ഷം 137 കേസ്'; ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സുരക്ഷയ്ക്കായി സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം. ആശുപത്രികളില്‍ പൊലീസ് എയ്ഡ് പോസ്റ്റുകളില്ലേയെന്നും കോടതി ആരാഞ്ഞു. ഈ വര്‍ഷം ഇത്തരത്തിലുള്ള 137 കേസുണ്ട്. മാസത്തില്‍ പത്തു സംഭവങ്ങള്‍ വീതമാണ് ഉണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു.

ആശുപത്രികള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം. സ്വകാര്യ ആശുപത്രി അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വനിതാ ഡോക്ടര്‍മാര്‍ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂറോ വിഭാഗത്തില്‍ ചികില്‍സയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തിയിരുന്നു. സംഭവത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മരണപ്പെട്ട യുവതിയുടെ ഭര്‍ത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്ഷന്‍ പുതുമനയില്‍ സെന്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തു.

ഡോക്ടറെ മര്‍ദിച്ചെന്ന കുറ്റത്തിനു പുറമേ ആശുപത്രി സംരക്ഷണ നിയമം ലംഘിച്ചു, ഡ്യൂട്ടി തടസപ്പെടുത്തി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചുമത്തിയാണ് കേസെടുത്തത്. ഇത്തരത്തില്‍ ഓരോ മാസവും നിരവധി കേസുകളാണ് ഉണ്ടാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.