മുന്‍ മാനേജരുടെ തട്ടിപ്പ്; അക്കൗണ്ടില്‍ നിന്നും കാണാതായ 2.5 കോടി രൂപ കോഴിക്കോട് കോര്‍പ്പറേഷന് തിരികെ നല്‍കി ബാങ്ക്

മുന്‍ മാനേജരുടെ തട്ടിപ്പ്; അക്കൗണ്ടില്‍ നിന്നും കാണാതായ 2.5 കോടി രൂപ കോഴിക്കോട് കോര്‍പ്പറേഷന് തിരികെ നല്‍കി ബാങ്ക്

കോഴിക്കോട്: മുന്‍ മാനേജര്‍ തട്ടിയെടുത്ത 2.53 കോടി രൂപ കോഴിക്കോട് കോര്‍പ്പറേഷന് തിരിച്ചു നല്‍കി പഞ്ചാബ് നാഷ്ണല്‍ ബാങ്ക്. കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്നാണ് പണം കാണാതായത്. ബാങ്ക് നടത്തി ഓഡിറ്റിങ്ങിലാണ് പണം കാണാതായതായി കണ്ടെത്തിയത്. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം.പി. റിജിലാണ് പണം തട്ടിയെടുത്തത്. ഈ തുകയാണ് ബാങ്ക് തിരികെ നല്‍കിയത്.

നഷ്ടമായ തുക കോര്‍പ്പറേഷന്റെ പണം നഷ്ടപ്പെട്ട അതേ അക്കൗണ്ടിലേക്ക് തന്നെ മാറ്റി നല്‍കുകയായിരുന്നു.
ഓഡിറ്റിങ്ങില്‍ പണം നഷ്ടമായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ബാങ്കിലും പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ 98 ലക്ഷം രൂപ മാത്രമേ നഷ്ടപ്പെടിട്ടുള്ളൂ എന്നാണ് ബാങ്ക് അധികൃതരുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. അതേസമയം രണ്ടര കോടി രൂപ തന്നെയാണ് നഷ്ടപ്പെട്ടതെന്ന പരാതിയില്‍ കോര്‍പ്പറേഷന്‍ ഉറച്ചുനിന്നു.

തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് 2.53 കോടി രൂപ കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തതായി സ്ഥിരീകരിച്ചത്. ഇതോടെയാണ് പണം തിരികെ നല്‍കിയത്. പണം തട്ടിയെടുത്ത റിജിലിനെതിരെ നിലവിലെ ബാങ്ക് മാനേജറും പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനും ടൗണ്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബാങ്കിലെത്തി അക്കൗണ്ട് ട്രാന്‍സാക്ഷന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പണം തിരിച്ച് കിട്ടിയെങ്കിലും ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാനാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.