കോട്ടയം: സമ്മാനമില്ലെന്ന് കരുതിയ ടിക്കറ്റിന് കാരുണ്യ പ്ലസ് ഒന്നാം സമ്മാനം. തയ്യല്‍തൊഴിലാളിയായ പെരുവ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്.
പെരുവ മൂര്‍ക്കാട്ടുപടിയിലെ വിഷ്ണു ടെയ്ലേഴ്‌സ് ഉടമയാണ് കനില്‍ കുമാര്‍. ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്റ് അദ്ദേഹത്തിന്റെ കടയില്‍ എത്തിയിരുന്നു. ഈ കച്ചവടക്കാരനില്‍ നിന്നുമാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് കനില്‍ എടുത്തത്. വൈകിട്ട് ഫലം നോക്കിയപ്പോള്‍ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാള്‍ ലോട്ടറി പോക്കറ്റില്‍ തന്നെ വച്ചു.
പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോള്‍ ഒരു സുഹൃത്താണ് കനില്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോണ്‍ വിളിച്ചറിയിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് മുളക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. പ്രസന്നയാണ് കനിലിന്റെ ഭാര്യ. പ്രസന്നയും ഭര്‍ത്താവിനൊപ്പം തയ്യല്‍ ജോലി ചെയ്യുകയാണ്. പോളിടെക്‌നിക് വിദ്യാര്‍ഥിയായ വിഷ്ണുവാണ് മകന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്ക് താമിസിക്കുന്ന ഈ കുടുംബത്തിന് ഇനി സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.