ദുബായ്: ദേശീയ ദിനത്തില്‍ വിപുലമായ ആഘോഷങ്ങളൊരുക്കി യുഎഇയിലെ ഏഴ് എമിറേറ്റുകളും. അബൂദബിയിൽ അൽ മർയാദ് ദ്വീപില്‍ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒമ്പതിന് വെടിക്കെട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. സൗജന്യമായി ഇത് ആസ്വദിക്കാം. അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡ്രോൺ, ലേസർ ഡിസ്പ്ലേകളും കരിമരുന്ന് വിസ്മയവും കൊറിയോഗ്രാഫ് ചെയ്ത എമിറേറ്റ്സ് ഫൗണ്ടൻ ഷോയുമുണ്ട്. യാസ് ദ്വീപിലെ തീം പാർക്കുകളിലും ഹോട്ടലുകളിലും ശനിയാഴ്ച വരെ നിരവധി ആഘോഷങ്ങൾ നടക്കുന്നുണ്ട്.
ദൂബായിലെ ബുർജ് ഖലീഫയില്‍ പ്രത്യേക എല്‍ഇഡി ഡിസ്പ്ലെ ഒരുക്കിയിട്ടുണ്ട്. ക്രീക്ക് ഭാഗത്തെ അൽ സീഫിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ ഒമ്പതു വരെ പരേഡും എട്ടു മുതൽ പത്തുവരെ വാട്ടർഫ്രണ്ട് കരിമരുന്ന് പ്രദർശനങ്ങളും കാണാനാവും. ഗ്ലോബല്‍ വില്ലേജിലും നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്. ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ വെള്ളിയാഴ്ച രാത്രി ഒമ്പതു മുതൽ നാലര മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്നുപ്രയോഗം നടക്കും.
ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലും വിപുലമായ പരിപാടികൾ ദേശീയ ദിനത്തോടനുബന്ധിച്ച് അരങ്ങേറുന്നുണ്ട്. അതോടൊപ്പം തന്നെ വിവിധ സംഘടനകളും കൂട്ടായ്മകളുമെല്ലാം വിപുലമായ ആഘോഷപരിപാടികളാണ് സജ്ജമാക്കിയിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.