പകരക്കാരനെ കണ്ടെത്താനായില്ല; മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവായി തുടരും

പകരക്കാരനെ കണ്ടെത്താനായില്ല; മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവായി തുടരും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും. പകരക്കാരനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് തീരുമാനം.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഖാര്‍ഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചിരുന്നു.

നാളെ സോണിയ ഗാന്ധി വിളിച്ച പാര്‍ലമെന്ററികാര്യ സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് നേരത്തെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നല്‍കിയിരുന്നത്.

ചിന്തന്‍ ശിബിരിലെ തീരുമാനമനുസരിച്ച് ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡമാണ് ഖാര്‍ഗെ പ്രതിപക്ഷ നേതൃ സ്ഥാനം രാജി വെക്കാന്‍ കാരണം. രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി. ചിദംബരം, ദിഗ്‌വിജയ് സിങ്, മുകുള്‍ വാസ്‌നിക്ക എന്നിവരെയാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഒരാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഖാര്‍ഗെ തന്നെ തുടരട്ടെയെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.