ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി; പ്രതിഷേധം ഉയർത്തി ഐ എം എ

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി; പ്രതിഷേധം ഉയർത്തി ഐ എം എ

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ചെയ്യാനുള്ള അനുമതി നല്‍കിയതില്‍ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനടക്കം ശക്തമായ പ്രതിഷേധമാണ് ഉത്തരവിനെതിരെ പുറപ്പെടുവിച്ചത്. ഇന്ത്യന്‍ സെന്‍ട്രല്‍ മെഡിക്കല്‍ കൗണ്‍സില്‍ 2016ലെ റെഗുലേഷന്‍ ഭേദഗതി ചെയ്തു കൊണ്ടാണ് പുതിയ ഉത്തരവിറക്കിയത്.

ശല്യതന്ത്രം, ശാലക്യ തന്ത്രം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ ബിരുദാനന്തരബിരുദ പഠനത്തിനൊപ്പം പ്രാക്ടിക്കല്‍ പഠനവും ചേര്‍ത്തുകൊണ്ടുള്ള രീതിയാണ് പുതിയതായി വിഭാവനം ചെയ്തിരിക്കുന്നത്. ശല്യതന്ത്രം എന്നാല്‍ ജനറല്‍ സര്‍ജറി ആണ്. ശാലക്യ തന്ത്രം എന്നാല്‍ സ്പെഷ്യലൈസ്ഡ് സര്‍ജറി അഥവാ ദന്തചികിത്സ, ഇഎന്‍ടി എന്നിവയടങ്ങുന്ന സര്‍ജറി വിഭാഗം ആണിത്.

ആയുര്‍വേദം പാരമ്പര്യ രീതിയാണ് അതിനെ ആധുനിക വൈദ്യവുമായി കൂട്ടിക്കുഴക്കരുത് എന്നും ഐഎംഎ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാന്‍ ആണ് ഐ എം എ യുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.