വത്തിക്കാൻ സ്ഥാനപതി ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സന്ദർശിച്ചു

വത്തിക്കാൻ സ്ഥാനപതി ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സന്ദർശിച്ചു

ഡോണാപോള (ഗോവ): വത്തിക്കാന്റെ ഇന്ത്യയിലെ സ്ഥാനപതിയും മാർപാപ്പയുടെ ഇന്ത്യയിലെ സെക്രട്ടറിയുമായ ലിയോപോൾഡോ ഗിരെല്ലിയും ഫ്രാൻസിസ് മാർപാപ്പയുടെ സെക്രട്ടറി കർദ്ദിനാൾ ഫിലിപ്പ് നെറി ഫെറോയും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ സന്ദർശിച്ചു.

ഗോവ രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ പൊതു വിഷയങ്ങൾ ചർച്ച ചെയ്തു. ഗോവ ഗവർണറുടെ സമീപനത്തിലും ആത്മാർത്ഥമായ ബന്ധത്തിലും വത്തിക്കാൻ അംബാസഡറും കർദ്ദിനാളും സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി.


നേരത്തെ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്ക് വത്തിക്കാൻ സ്ഥാനപതി നന്ദി പറഞ്ഞു. 2021 മാർച്ചിലാണ് ഫ്രാൻസിസ് മാർപാപ്പ ഗിരെല്ലിയെ ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതിയായി (അപ്പോസ്തോലിക് ന്യൂൺഷ്യോ) നിയമിച്ചത്.


ഭാരതത്തിലെ ക്രിസ്ത്യൻ സമൂഹം ബിജെപിയുമായി അടുക്കുന്നു എന്ന രാഷ്ട്രീയ ആരോപണങ്ങൾക്കിടയിൽ വളരെ ഗൗരവമായാണ് ഈ സന്ദർശനത്തെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും നോക്കി കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.