ഭാരത് ജോഡോ യാത്ര നാളെ രാജസ്ഥാനില്‍; സോണിയാ ഗാന്ധി വിളിച്ച നയ രൂപീകരണ യോഗം ഇന്ന്

ഭാരത് ജോഡോ യാത്ര നാളെ രാജസ്ഥാനില്‍; സോണിയാ ഗാന്ധി വിളിച്ച നയ രൂപീകരണ യോഗം ഇന്ന്

ന്യൂഡെല്‍ഹി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ വൈകിട്ടോടെ രാജസ്ഥാനില്‍ പ്രവേശിക്കും. യാത്രക്കായി 15 കമ്മിറ്റികളാണ് രാജസ്ഥാന്‍ പിസിസി രൂപീകരിച്ചിരിക്കുന്നത്. ഇതിനിടെ, ഭാരത് ജോഡോ യാത്ര മാധ്യമങ്ങള്‍ വേണ്ടരീതിയില്‍, ഗൗരവമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആരോപിച്ചു രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

ഐശ്വര്യറായ് ധരിക്കുന്നത് എന്താണ്? ഷാരൂഖ് ഖാന്‍ എന്തു പറയുന്നു? വിരാട് കോലിയുടെ ബൗണ്ടറി തുടങ്ങി രാജ്യത്തിന് ഒട്ടും പ്രസക്തമല്ലാത്ത കാര്യങ്ങളുടെ പിന്നാലെയാണ് മാധ്യമങ്ങളെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. 

അതേസമയം, കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന് നടക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടരാനുള്ള തീരുമാനം സോണിയ ഗാന്ധി യോഗത്തില്‍ അറിയിക്കും. 

രാജ്യസഭാ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പി. ചിദംബരം, ദിഗ്വിജയ് സിങ്, മുകുള്‍ വാസ്നിക്ക് എന്നിവരെയാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. എന്നാല്‍, ഒരാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഖാര്‍ഗെ തന്നെ തുടരട്ടെയെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.