കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടിലുണ്ടായ ഉഗ്രസ്ഫോടനം. രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. പാര്‍ട്ടിയുടെ ബൂത്ത് പ്രസിഡന്റ് രാജ്കുമാര്‍ മന്നയുടെ വസതിയിലാണ് സ്ഫോടനമുണ്ടായത്. ഭുപാട്ടിനഗര്‍ പ്രദേശത്തായിരുന്നു സ്‌ഫോടനം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
സ്ഫോടനത്തില്‍ മരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജി പങ്കെടുക്കേണ്ട പരിപാടി നടക്കുന്ന സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്ന വീട്.
പ്രാദേശിക നേതാവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായതാണോ എന്നാകാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മണ്ണുകൊണ്ടുണ്ടാക്കിയ വീടിന്റെ മേല്‍ക്കൂര തെറിച്ചുപോയി.
സ്ഫോടനത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു. ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എക്കാലവും ചെയ്യാറുള്ളതാണെന്നും അതിനാല്‍ ഈ സംഭവത്തില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നുമായിരുന്നു ഘോഷിന്റെ പ്രതികരണം.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ബോംബ് സൂക്ഷിച്ചിരുന്നുവെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നാട്ടില്‍ ഭീതി സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുകന്ദ മജുംദര്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.