തരൂർ ഇന്ന് പത്തനംതിട്ടയിൽ: ഡിസിസി പ്രസിഡന്റ് വിട്ടുനിൽക്കും; കൊച്ചിയിൽ ലത്തീൻ സമുദായ സംഗമത്തിലും തരൂരെത്തും

തരൂർ ഇന്ന് പത്തനംതിട്ടയിൽ: ഡിസിസി പ്രസിഡന്റ്  വിട്ടുനിൽക്കും; കൊച്ചിയിൽ ലത്തീൻ സമുദായ സംഗമത്തിലും തരൂരെത്തും

പത്തനംതിട്ട: രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ശശി തരൂർ എംപിയുടെ മാധ്യമേഖല പര്യടനം ഇന്ന് പത്തനംതിട്ടയിൽ. പര്യടന വിവരം ഔദ്യോഗികമായി അറിയിക്കാത്തതിനാൽ ഡിസിസി പ്രസിഡന്റ് അടക്കമുള്ള ജില്ലാ നേതാക്കൾ വീട്ട് നിൽക്കും. അതേസമയം ആന്റോ ആന്റണി എംപി പങ്കെടുക്കും.

പാർട്ടി പരിപാടികൾക്ക് പുറമെ തരൂർ പന്തളം വലിയ കോയിക്കൽ ക്ഷേത്രം സന്ദർശിക്കും. അടൂരിൽ ബോധിഗ്രാം സെമിനാറിലും തരൂർ പങ്കെടുക്കും. കെപിസിസി പബ്ലിക് പോളിസി കമ്മിറ്റി ചെയർമാൻ ജെഎസ് അടൂർ നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് ബോധിഗ്രാം.

വിഴിഞ്ഞം തുറമുഖ സമരം കത്തിനിൽക്കെ കൊച്ചിയിൽ ക്രിസ്ത്യൻ കാത്തലിക് സൊസൈറ്റി സംഘടിപ്പിക്കുന്ന ചടങ്ങിലും തരൂർ  പങ്കെടുക്കും. ലത്തീൻ സഭാ ബിഷപ്പ്മാരുൾപ്പടെ പങ്കെടുക്കുന്ന ചടങ്ങിൽ പ്രത്യേക ക്ഷണീതാവായാണ് തരൂർ പങ്കെടുക്കുന്നത്. 

എന്നാൽ വിഴിഞ്ഞം തുറമുഖം വേണമെന്ന് തരൂരിന്റെ നിലപാട് സമ്മേളനത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് ശ്രദ്ധേയമാണ്. അതേസമയം വിഴിഞ്ഞത്തേക്ക് കേന്ദ്ര സേന വേണ്ടന്ന തരൂ‍രിന്റെ പരസ്യ നിലപാട് ലത്തീൻ സഭയെ സന്തോഷിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.