'ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും':സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത സര്‍ക്കുലര്‍

'ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും':സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളെന്ന സര്‍ക്കാര്‍ വാദം പ്രകോപനപരമാണന്ന് ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരിന് നിസംഗതe മനോഭാവമാണന്നും കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലുള്ള സര്‍ക്കുലറില്‍ പറയുന്നു.

ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും. ചര്‍ച്ചകള്‍ പുരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അതേസമയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചകള്‍ തുടരും.

വിഴിഞ്ഞം സംഘര്‍ഷത്തിലും പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറിലുള്ളത്. സര്‍ക്കാരിന്റെ നിസംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളും മത്സ്യത്തൊഴിലാളികളില്‍ പ്രകോപനമുണ്ടാക്കി. നിരായുധരായ സ്ത്രീകളെ പൊലീസ് മര്‍ദിച്ചു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. തുറമുഖ നിര്‍മാണം സ്ഥിരമായി നിര്‍ത്തി വെക്കണമെന്നല്ല, നിര്‍മാണം നിര്‍ത്തി വെച്ചുള്ള പഠനമാണ് വേണ്ടത്. ചര്‍ച്ചകള്‍ പുരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെടുന്നു.

മാധ്യമങ്ങള്‍ക്കെതിരെയും സര്‍ക്കുലറില്‍ വിമര്‍ശനമുണ്ട്. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സത്യത്തിന്റെ ഒരു മുഖം മാത്രമാണ്. സമരം അതിജീവനത്തിന് വേണ്ടിയുള്ളതാണ്. അധികാരത്തിന് വേണ്ടിയുള്ളതല്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ എല്ലാവരും മനസിലാക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചകള്‍ തുടരുകയാണ്. മലങ്കര, ലത്തീന്‍ സഭാ നേതൃത്വവുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ധാരണയായിരുന്നു.

അനൗദ്യോഗിക ചര്‍ച്ചകളില്‍ ധാരണയായ ശേഷം ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കാനാണ് ആലോചന. സമാന്തമരമായി ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളും തുടരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.