കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് വാശിപിടിക്കുന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം).
തീരദേശ മേഖലകളിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ജൈവ സമ്പന്നമായ കടല്‍ മേഖലകളിലൊന്നായ വിഴിഞ്ഞത്തെ വികസന പദ്ധതികളുടെ പേരില്‍ ഇല്ലായ്മ ചെയ്യരുതെന്നും എസ്എംവൈഎം ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് ഒരു ജനത മുഴുവന്‍ സമര മുഖത്ത് അണിനിരക്കുമ്പോള്‍ ഇത്തരത്തിലുള്ള ജനകീയ സമരത്തെ ഇടത് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ പൊതുസമൂഹത്തിന് സംശയണ്ട്. മാനവികതയുടെ ലംഘനമാണ് വിഴിഞ്ഞത്തെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും നേരിടുന്നത്.
ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി സമരത്തിലൂടെ പ്രകടിപ്പിക്കുന്ന വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ രീതി സാധാരണ ജനങ്ങളില്‍ ഭീതി ഉളവാക്കുന്നതെന്നും ഗ്ലോബല്‍ സമിതി അഭിപ്രായപ്പെട്ടു.
യോഗം എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ആനിമേറ്റര്‍ സിസ്റ്റര്‍ ജിന്‍സി ചാക്കോ എംഎസ്എംഐ, ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.