കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകി പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന്. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.സനിൽ കുമാറാണ് കേസിൽ വിധി പറയുന്നത്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2018 ഏപ്രിൽ 20 നാണ് കോവളത്തിന് സമീപം ലാത്വിയൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയത്. തുടർന്ന് വിദേശ വനിതയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് കുറ്റക്കാരെ കണ്ടെത്തിയത്. 

ഇൽസയ്ക്ക് സാക്ഷി വിസ്താരം ഉൾപ്പെടെയുള്ള കേസിന്റെ വിചാരണ നടപടികളിൽ തത്സമയം കാണാൻ ഓൺലൈനായി അനുമതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കിയ പ്രത്യേക അന്വേഷണ സംഘത്തെ ഡി.ജി.പി അനുമോദിച്ചു.

അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.പ്രകാശ്, ഡി.സി.പി ബി.അജിത്, എ.സി.പി ജെ.കെ. ദിനിൽ എന്നിവരുൾപ്പെടെ 42 പൊലീസ് ഉദ്യോഗസ്ഥർക്കും ഫോറൻസിക് ലാബിലെ എട്ട് സയന്റിഫിക് ഓഫീസർമാർക്കും ഡി.ജി.പി അനുമോദനം നൽകും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.