ബസുകളുടെ ഫിറ്റ്‌നെസ് ഫീസ് 13,500 രൂപയാക്കിയ കേന്ദ്ര തീരുമാനം സുപ്രീം കോടതി മരവിപ്പിച്ചു; 1000 രൂപ വാങ്ങിയാല്‍ മതിയെന്ന് നിര്‍ദേശം

ബസുകളുടെ ഫിറ്റ്‌നെസ് ഫീസ് 13,500 രൂപയാക്കിയ കേന്ദ്ര തീരുമാനം സുപ്രീം കോടതി മരവിപ്പിച്ചു; 1000 രൂപ വാങ്ങിയാല്‍ മതിയെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്‌നസ് ഫീസ് 1000 രൂപയില്‍ നിന്ന് 13,500 ആക്കിയത് ഉയര്‍ത്തിയത് സുപ്രീം കോടതി മരവിപ്പിച്ചു. ബസുടമകള്‍ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതു വരെ ഉയര്‍ന്ന ഫീസ് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം.

പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഫീസ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിച്ചാല്‍ ശേഷിക്കുന്ന തുക ബസുടമകള്‍ അടയ്ക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം വാങ്ങിച്ച ശേഷമാണ് ഇളവ് നല്‍കുന്നത്.

വിനോദസഞ്ചാര മേഖലയില്‍ സര്‍വീസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതി നിരക്ക് മോട്ടോര്‍ വാഹന വകുപ്പ് 50 ശതമാനം കുറച്ചു. 1000 രൂപയില്‍ നിന്ന് 500 ആവും. 2022 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. കാരവനുകള്‍ക്ക് ടൂറിസം വകുപ്പുമായുള്ള കരാറിന്റെ വിവരങ്ങള്‍ ടൂറിസം ഡയറക്ടര്‍ നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.