കായിക താരങ്ങളെ ഇവിടേക്ക് സ്വാഗതം; ഷെയ്ഖ് ഹംദാന്‍

കായിക താരങ്ങളെ ഇവിടേക്ക് സ്വാഗതം; ഷെയ്ഖ് ഹംദാന്‍

ദുബായ്: രാജ്യാന്തര കായിക താരങ്ങള്‍ക്ക് ദുബായിലേക്ക് സ്വാഗതമോതി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം കായികതാരങ്ങളെ ദുബായിലേക്ക് ക്ഷണിച്ചത്. ദുബായ് പോലെയുളള നാടില്ലെന്നാണ് പല രാജ്യാന്തര കായിക താരങ്ങളുടെയും അഭിപ്രായമെന്നുളള യുഎസ് കേന്ദ്രീകരിച്ച് പുറത്തിറങ്ങുന്ന അത്ലറ്റിക് മാസികയിലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ഹംദാന്‍റെ പ്രതികരണം.

ട്വീറ്റിന്‍റെ പരിഭാഷ ഇപ്രകാരം
ദുബായ് പോലെയൊരു നാടില്ലെന്നാണ് കായിക താരങ്ങള്‍ പറയുന്നത്. സ്പോ‍ർട്സിനെ ഇഷ്ടപ്പെടുന്ന, എല്ലാ കായിക താരങ്ങളെയും ക്ലബുകളെയും ടീമുകളെയും യുഎഇയെ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുക്കാന്‍ സ്വാഗതം ചെയ്യുന്നു. ഹംദാന്‍ പറയുന്നു
മാ​ഗ​സി​നി​ലെ ലേ​ഖ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബാ​യ ലെ​സ്റ്റ​ർ സി​റ്റി മാ​നേ​ജ​ർ ബ്രെ​ണ്ട​ൻ റോ​ജേ​ഴ്​​സും ടീം ​താ​ര​ങ്ങ​ളും ഒരു ചോദ്യത്തിന് ഉത്തരമായി യുഎഇയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. രാജ്യാന്തര താരങ്ങള്‍ പങ്കെടുക്കുന്ന സൂപ്പർ കപ്പ് ഫുട്ബോള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

വി​ദേ​ശ ലീ​ഗു​ക​ളി​ലെ പ്ര​മു​ഖ ക്ല​ബു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഡി​സം​ബ​ർ എ​ട്ട്​ മു​ത​ൽ 16 വ​രെ​യാ​ണ്​ സൂ​പ്പ​ർ ക​പ്പ് നടക്കുന്നത്. ലി​വ​ർ​പൂ​ൾ, ആ​ഴ്​​സ​ന​ൽ, എ.​സി. മി​ലാ​ൻ, ല​യോ​ൺ തുടങ്ങിയ ടീമുകള്‍ ടൂർണമെന്‍റില്‍ മാറ്റുരയ്ക്കും. ദു​ബായ് സ്പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ.​എം.​എ​ച്ച്​ സ്​​പോ​ർ​ട്​​സാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.