ബ്രിട്ടീഷ് പൗരന്‍മാര്‍ക്കായുള്ള ഇ-വിസ പുനസ്ഥാപിച്ച് ഇന്ത്യ; ഈ ആഴ്ച മുതല്‍ അപേക്ഷിക്കാം

ബ്രിട്ടീഷ് പൗരന്‍മാര്‍ക്കായുള്ള ഇ-വിസ പുനസ്ഥാപിച്ച് ഇന്ത്യ; ഈ ആഴ്ച മുതല്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുകെ പൗരന്മാര്‍ക്കുള്ള ഇലക്ട്രോണിക് വിസ(ഇ-വിസ) സൗകര്യം ഉടന്‍ പുനരാരംഭിക്കും. കോവിഡ് കാരണം മുടങ്ങിപ്പോയ സൗകര്യമാണ് പുനസ്ഥാപിക്കുന്നത്. ശീതകാല അവധിയ്ക്ക് മുന്‍പ് സേവനം പുനരാരംഭിക്കുന്നത് നിരവധിപേര്‍ക്ക് പ്രയോജനകരമാകും.

സേവനം ഉടന്‍ ലഭ്യമാകുമെന്ന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി അറിയിച്ചു. ഈ ആഴ്ച മുതല്‍ യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുമെന്നാണ് ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

സിസ്റ്റം അപ്ഗ്രേഡ് പ്രക്രിയ നടക്കുന്നുണ്ടെന്നും ഇ-വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിസ വെബ്സൈറ്റ് ഉടന്‍ തയ്യാറാകുമെന്നും അറിയിപ്പുണ്ട്. ഇ-വിസ പുനസ്ഥാപിക്കുന്നത് യുകെയില്‍ നിന്നുള്ള സുഹൃത്തുക്കളെ ഇന്ത്യയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ പ്രാപ്തരാക്കുമെന്ന് ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു.

കഴിഞ്ഞ മാസം ഇന്തോനേഷ്യയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുകെ പ്രധാനമന്ത്രി റിഷി സുനകും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇ-വിസ വിഷയവും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ വിസ പുനസ്ഥാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.