യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു

യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു

ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് ദിർഹവുമായുളള മൂല്യത്തിലും പ്രതിഫലിച്ചു. ഇന്ത്യന്‍ രൂപയുടെ മൂല്യം 24 പൈസയിടിഞ്ഞ് ഡോളറിനെതിരെ 82.09 രൂപയിലെത്തി. ഒരു ദിർഹത്തിന് 22 രൂപ 36 യാണ് രൂപയുടെ മൂല്യം.
തിങ്കളാഴ്ച രൂപയുടെ മൂല്യം 52 പൈസയിടിഞ്ഞ് ഡോളറുമായി 81 രൂപ 85 പൈസയിലെത്തിയിരുന്നു.

ഇന്ത്യൻ ഇന്‍റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ചൊവ്വാഴ്ച ഡോളറിനെതിരെ 81.94 എന്ന നിലയിൽ ദുർബലമായി തുടങ്ങിയ രൂപയുടെ മൂല്യം പിന്നീട് 82.09 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നേരത്തെയുളളക്ലോസിനേക്കാൾ 24 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.