മൈസൂരു: മംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് കുടകില്‍ നടന്ന പരിസ്ഥിതിക്യാമ്പില്‍ പങ്കെടുത്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഹൈദരാബാദില്‍ നിന്നുള്ള സ്വകാര്യ സ്ഥാപനമാണ് തെക്കന്‍കുടകിലെ വനാതിര്‍ത്തിയിലുള്ള നെമ്മലെ ഗ്രാമത്തിലെ ഹോം സ്റ്റേയില്‍ ഈ വര്‍ഷം മെയില്‍ മൂന്നു ദിവസത്തെ ക്യാമ്പ് നടത്തിയത്.
എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാരിഖ് തന്നെയാണ് ക്യാമ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ട്രക്കിങ്, മുള ഉത്പന്ന നിര്‍മാണം തുടങ്ങിയ പരിപാടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. ഷാരിഖിനു പുറമേ കേസിലെ മറ്റൊരു പ്രതിയും ക്യാമ്പില്‍ പങ്കെടുത്തിരുന്നെന്ന് എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആകെ 14 പേരാണ് പങ്കെടുത്തത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ക്യാമ്പിനെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് ഷാരിഖ് മൊഴി നല്‍കിയത്.
എന്‍.ഐ.എ സംഘം ക്യാമ്പ് നടന്ന ഹോം സ്റ്റേയിലെത്തി ഉടമസ്ഥനെ ചോദ്യം ചെയ്തിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്താന്‍ ഇയാളോട് മംഗളൂരുവിലേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പിന് ഭീകര ബന്ധമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.