മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കായ 82.66ലാണ് ഡോളറിനെതിരെ രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. ആര്‍.ബി.ഐ വായ്പാനയം പ്രഖ്യാപിക്കാനിരിക്കെയാണ് രൂപയുടെ ഇടിവ്.
കഴിഞ്ഞ ദിവസം 82.61ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഡോളര്‍ വന്‍ തോതില്‍ പുറത്തേക്ക് ഒഴുകുന്നതാണ് ഇടിവിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് വീണ്ടും പലിശനിരക്കുകള്‍ ഉയര്‍ത്താനുള്ള സാധ്യത നിക്ഷേപകരെ അമേരിക്കന്‍ വിപണിയിലേക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്.
അതേസമയം, വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുറയുന്നതാണ് രൂപക്ക് ഗുണകരമാവുക. ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം 79 ഡോളറിലാണ് പുരോഗമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.