ഖത്തര്‍ ലോകകപ്പില്‍ ഇനി എട്ട് ടീമുകള്‍ മാത്രം: ക്വാര്‍ട്ടര്‍ ലൈനപ്പ് ഇങ്ങനെ; അരങ്ങേറുമോ ആ സ്വപ്‌ന സെമി?

ഖത്തര്‍ ലോകകപ്പില്‍ ഇനി എട്ട് ടീമുകള്‍ മാത്രം: ക്വാര്‍ട്ടര്‍ ലൈനപ്പ് ഇങ്ങനെ; അരങ്ങേറുമോ ആ സ്വപ്‌ന സെമി?

ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ കടുത്ത പോരാട്ടത്തിനുള്ള സാധ്യത നിലനിര്‍ത്തി വമ്പന്‍മാരെല്ലാം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പ്രതീക്ഷിക്കപ്പെട്ട ടീമുകളില്‍ ജര്‍മനി ഒഴികെയുള്ള പ്രമുഖരെല്ലാം ക്വാര്‍ട്ടറില്‍ ഇടം നേടി. അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്‌സ്, മൊറോക്കോ എന്നീ ടീമുകളാണ് ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കളിക്കാന്‍ യോഗ്യത നേടിയത്.

നാല് മത്സരങ്ങളാണ് ക്വാര്‍ട്ടറിലുള്ളത്. ഡിസംബര്‍ ഒമ്പത്, പത്ത് തിയതികളിലാണ് മത്സരങ്ങള്‍. ഒമ്പത് രാത്രി 8.30 ന്് ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ആദ്യ മത്സരം. ജപ്പാനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയത്. ദക്ഷിണ കൊറിയെ തകര്‍ത്താണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

അന്നു തന്നെ അര്‍ധ രാത്രി 12.30 നാണ് നെതര്‍ലാന്‍ഡ്‌സ്-അര്‍ജന്റീന മത്സരം. അമേരിക്കയെ തകര്‍ത്താണ് ഡച്ച് ടീം ക്വാര്‍ട്ടര്‍ പ്രവേശനം നേടിയെടുത്തത്. ഓസ്‌ട്രേലിയയെ മറികടന്നാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന അവസാന എട്ടില്‍ ഇടം നേടിയത്.

ഡിസംബര്‍ 10 രാത്രി 8.30 നാണ് പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരം. സ്‌പെയിനെ പെനാല്‍റ്റിയില്‍ അട്ടിമറിച്ചാണ് മൊറോക്കോ ചരിത്രത്തില്‍ ആദ്യ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

ഡിസംബര്‍ 10 അര്‍ധ രാത്രി 12.30നാണ് ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരം. പോളണ്ടിനെ തോല്‍പ്പിച്ചാണ് ഫ്രഞ്ച് ടീം തുടര്‍ച്ചയായി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുന്നത്. ഇംഗ്ലണ്ടാകട്ടെ സെനെഗലിനെതിരെ എതിരില്ലാത്ത പ്രകടനം കാഴ്ചവെച്ചാണ് അവസാന എട്ടില്‍ എത്തിയത്.

ഫൈനലിന് തുല്യമായ അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം കാണാനാണ് ഫുട്‌ബോള്‍ ആരാധകരില്‍ അലധികവും കാത്തിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിക്കുകയും അര്‍ജന്റീന നെതര്‍ലാന്‍സിനെ തുരത്തുകയും ചെയ്താല്‍ ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്‌ന സെമി ഫൈനല്‍ അരങ്ങേറും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.