സാഹസികത ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പലരുടേയും സാഹസികതകള്‍ സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മിക്കവയും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. കാഴ്ചക്കാരെ പോലും അതിശയിപ്പിക്കുന്ന ഒരു സാഹസികത നിറഞ്ഞ വീഡിയോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
കടലിലൂടെ ട്രക്ക് ഓടിക്കുന്നതിന്റെ വീഡിയോയാണ് ഇത്. നിരവധിപ്പേരാണ് വീഡിയോ കണ്ടത്. കടലിലൂടെയുള്ള ഈ മോണ്‍സ്റ്റര്‍ ട്രക്കിന്റെ സഞ്ചാരം അതിശയിപ്പിക്കുന്നു. വിസ്ലില്‍ ഡീസല്‍ എന്ന പേരില്‍ അറിയപ്പെടുന്ന കോഡി ഡെറ്റ്വില്ലര്‍ എന്ന യൂട്യൂബറാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. എന്തായാലും സാഹസം സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി. വീഡിയോക്ക് നിരവധി കാഴ്ചക്കാരേയും ലഭിക്കുന്നുണ്ട്.
ഒരു ഷെവര്‍ലോട്ട് സില്‍വെറാഡോ മോണ്‍സ്റ്റര്‍ ട്രക്കാണ് അദ്ദേഹം കടലിലൂടെ അതിസാഹസികമായി ഓടിച്ചത്. കടലിലൂടെ ഒഴുകിയോടുന്ന ട്രക്ക് കാഴ്ചക്കാരില്‍ അത്ഭുതത്തിനൊപ്പം കൗതുകവും നിറയ്ക്കുന്നു. ഫ്‌ളോറിഡയിലെ ബ്രാഡെന്‍ടണ്‍ ബീച്ചിനും ലോങ്‌ബോട്ട് കീയ്ക്കും ഇടയിലുള്ള സമദ്രത്തിലൂടെയായിരുന്നു കോഡി ഡെറ്റ്വില്ലര്‍ ട്രക്ക് ഓടിച്ചത്.
അതേസമയം കടലിലൂടെ ഓടിക്കുന്നതിനു വേണ്ടി ട്രക്കില്‍ പല മാറ്റങ്ങളും അദ്ദേഹം വരുത്തിയിരുന്നു. എട്ട് ഭീമന്‍ ടയറുകള്‍ ട്രക്കില്‍ ഘടിപ്പിച്ചു. മാത്രമല്ല ബോട്ട് നമ്പറും ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തി വെള്ളത്തിലിറക്കാനുള്ള യോഗ്യതയും അദ്ദേഹം ബോട്ടില്‍ സജ്ജമാക്കി. അതേസമയം കോസ്റ്റ്ഗാര്‍ഡും പൊലീസ് ഉദ്യോഗസ്ഥരും കോഡി ഡെറ്റ്വില്ലറിനെ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ അവരോടെല്ലാം ഇദ്ദേഹം വാദിക്കുന്നതും വീഡിയോയില്‍ കാണാം. എന്തുതന്നെയായാലും അധികസമയം സാഹസിക പ്രവൃത്തി തുടരാന്‍ അനുവാദം നല്‍കാതെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കരയ്ക്ക് കയറ്റുകയായിരുന്നു.
ഓര്‍മ്മിക്കുക- പലതരത്തിലുള്ള സാഹസികതയും പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ അധികൃതരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും എപ്പോഴും പാലിക്കുന്നതാണ് നല്ലത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.