അര്‍ത്ഥം അത്ര പോര; എന്നാലും 'ഗോബ്ലിന്‍ മോഡ്' ഓക്‌സ്ഫഡ് വേഡ് ഓഫ് ദി ഇയര്‍

അര്‍ത്ഥം അത്ര പോര; എന്നാലും 'ഗോബ്ലിന്‍ മോഡ്' ഓക്‌സ്ഫഡ് വേഡ് ഓഫ് ദി ഇയര്‍

ലണ്ടന്‍: അര്‍ത്ഥം അത്ര നല്ലതല്ലെങ്കിലും പൊതുജനാഭിപ്രായത്തിലൂടെ കണ്ടെത്തുന്ന ആദ്യത്തെ ഓക്‌സ്ഫഡ് വേഡ് ഓഫ് ദി ഇയര്‍ ആയി 'ഗോബ്ലിന്‍ മോഡ്' എന്ന വാക്ക് തിരഞ്ഞെടുത്തു. സ്വന്തം സന്തോഷത്തിന് മാത്രം വില കല്‍പിക്കുന്ന, അലസമായ അല്ലെങ്കില്‍ അത്യാഗ്രഹമായ പെരുമാറ്റത്തെയാണ് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്.

അവസാന ഘട്ടത്തില്‍ വന്ന മൂന്ന് വാക്കുകളില്‍ നിന്നാണ് ഈ പദം തെരെഞ്ഞെടുത്തത്. മഹാ ഭൂരിപക്ഷമാണ് ഗോബ്ലിന്‍ മോഡിന് ലഭിച്ചത്. മൊത്തം വോട്ടിന്റെ 93 ശതമാനമായ 318,956 വോട്ടുകള്‍ നേടിയാണ് ഗോബ്ലിന്‍ മോഡ് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം ലഭിച്ച 'മെറ്റാ വേഴ്‌സ്' എന്ന വാക്കിന് 14,484 വോട്ടുകള്‍ ലഭിച്ചു. 8,639 വോട്ടുകള്‍ നേടിയ 'ഐ സ്റ്റാന്‍ഡ് വിത്ത്' എന്ന വാക്കാണ് മൂന്നാം സ്ഥാനത്ത്.

സാമൂഹിക മാനദണ്ഡങ്ങളെയോ പ്രതീക്ഷകളെയോ നിരാകരിക്കുന്ന വിധത്തില്‍ മടിയും അലസതയും അത്യാഗ്രഹത്തോടെയുമുള്ള ഒരു തരം പെരുമാറ്റം എന്നാണ് ഓക്‌സ്ഫഡ് യുണിവേഴ്‌സിറ്റി ഗോബ്ലിന്‍ മോഡ് എന്ന പദത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം. 2009 ല്‍ ഈ പദം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ മുമ്പുണ്ടായിരുന്ന ജീവിത രീതിയിലേക്ക് മടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആളുകള്‍ തിരിച്ചറിഞ്ഞതോടെ ഈ പദത്തിന്റെ ഉപയോഗം വര്‍ധിക്കുകയും അത് ജനകീയമാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.