വിഴിഞ്ഞം സമരം ഫലം കണ്ടു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

വിഴിഞ്ഞം സമരം ഫലം കണ്ടു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ എട്ടേക്കര്‍ ഭൂമി അനുവദിച്ച് സര്‍ക്കാര്‍. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറയില്‍ ക്ഷീരവികസന വകുപ്പിന്റെ കൈവശത്തിലുളള എട്ട് ഏക്കര്‍ ഭൂമിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. ഇതു സംബന്ധിച്ച് ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 

ഉടമസ്ഥതാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഭൂമി കൈമാറുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിരമായി നടപടി വേണമെന്ന് വിഴിഞ്ഞം സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വേഗത്തില്‍ നടപടി കൈക്കൊണ്ടത്. 

140 ദിവസം പിന്നിട്ട സമരം ഒത്തു തീര്‍പ്പായ സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഉടന്‍ പുനരരാരംഭിക്കും. സമരം തീര്‍പ്പായ സാഹചര്യത്തില്‍ അദാനി ആവശ്യപ്പെട്ട 200 കോടി രൂപ സമര സമിതിയില്‍ നിന്നും ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകും. പകരം നിര്‍മ്മാണം തീര്‍ക്കാന്‍ സമയ പരിധി സര്‍ക്കാരിന് നീട്ടി കൊടുക്കേണ്ടി വരും. കരാര്‍ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദാനിയില്‍ നിന്നും ആര്‍ബിട്രേഷന്‍ ഇനത്തില്‍ നഷ്ട പരിഹാരം ഈടാക്കാനുള്ള സര്‍ക്കാര്‍ ശ്രമവും ഉപേക്ഷിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.