ദുബായിൽ 7,000 ഗോൾഡൻ കാർഡ് വീസകൾ ഇഷ്യു ചെയ്തു

ദുബായിൽ  7,000 ഗോൾഡൻ കാർഡ് വീസകൾ ഇഷ്യു ചെയ്തു

ദുബായ് : 7000 ഗോൾഡൻ കാർഡ് വീസകൾ ദുബൈയിൽ ഇതുവരെ ഇഷ്യു ചെയ്തതെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.നിക്ഷേപകർ, ശാസ്ത്രജ്ഞർ, വിവിധ മേഖലകളിലെ പ്രതിഭകൾ, രാജ്യാന്തര കായിക താരങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് ഇത്തരത്തിൽ-വീസാ അനുവദിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദുബായിൽ  നടന്ന സിറ്റിസ്കേപ്പ് ഗ്ലോബൽ സബ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് റാഷിദ് ബിൻ അൽ മകതും 2019 ൽ മെയ് മാസത്തിലാണ് ഗോൾഡ് കാർഡ് വീസാ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭാവി വികസനത്തിനായി കഴിവുള്ളവരെ സ്വീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ-വീസാ പദ്ധതി. അഞ്ചു വർഷവും 10വർഷവും,കാലാവധിയുള്ള ദീർഘകാലവിസയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ശക്തമായ ഉത്തേജനമാണ് ഈ പദ്ധതി. 5 മില്ല്യൻ ദിർഹമിന്റെ പ്രോപ്പർട്ടി കൈവശമുള്ളവർക്കാണ് ഈമേഖലയിൽ നിന്ന് ഇതിന്റെ ഭാഗമാകാൻ കഴിയുക.

അതിനിടെ 103 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് ദുബായിൽ ഗോൾഡൻ കാർഡ് വീസാ അനുവദിച്ചതെന്ന് മേജർ ജനറൽ അൽ മർറി പറഞ്ഞു. കൂടുതൽ വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡൻ റസിഡൻസി വീസ അനുവദിക്കുന്നതായി  യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പിഎച്ച്ഡിയുള്ളവർ, എല്ലാ ഡോക്ടർമാരും, കംപ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്ങ്, ഇലക്ട്രിസിറ്റി, ബയോ ടെക്നോളജി എന്നീ വിഭാഗങ്ങളിലുള്ള എൻജിനിയർമാർ, അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് 3.8 ൽ കൂടൂതൽ സ്കോർ ലഭിച്ചവർ എന്നിവർക്കാണ് ഈ പ്രഖ്യാപനതിന്റെ ഭാഗമായി ഗോൾഡൻ വീസ ലഭിക്കുക. അതിനൊപ്പം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, വൈറൽ എപ്പിഡമോളജി എന്നിവയിൽ ബിരുദമുള്ളവർക്കും ഗോൾഡൻ വീസ ലഭിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ അറിയിച്ചിരുന്നു .


ഫോട്ടോ : മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സിറ്റിസ്കേപ്പ് ഗ്ലോബൽ സബ്മിറ്റിൽ സംസാരിക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.