Result @ 11.30: ഗുജറാത്ത് - ബിജെപി 149, കോണ്‍ഗ്രസ് 20, എഎപി 8; ഹിമാചല്‍ - കോണ്‍ഗ്രസ് 38, ബിജെപി 27, മറ്റുള്ളവര്‍ 3

Result @ 11.30: ഗുജറാത്ത് - ബിജെപി 149, കോണ്‍ഗ്രസ് 20, എഎപി 8; ഹിമാചല്‍ - കോണ്‍ഗ്രസ് 38, ബിജെപി 27,  മറ്റുള്ളവര്‍ 3

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഫലങ്ങള്‍ 11.30 ന് ലഭ്യമാകുമ്പോള്‍ ഗുജറാത്തില്‍ ബിജെപി 149 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി തുടര്‍ച്ചയായ ഏഴാം തവണയും ഭരണം ഉറപ്പിച്ചു. 182 നിയമസഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്.

20 സീറ്റുകളില്‍ മാത്രം ലീഡ് ചെയ്ത് കോണ്‍ഗ്രസ് ഏറെ പിന്നിലാണ്. വരവറിയിച്ച് ആം ആദ്മി പാര്‍ട്ടി എട്ട് സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. നാലിടങ്ങളില്‍ മറ്റുള്ളവരാണ് ലീഡ് ചെയ്യുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഹിമാചല്‍പ്രദേശില്‍ ആകെയുള്ള 68 സീറ്റില്‍ കോണ്‍ഗ്രസ് 38 ലും ബിജെപി 27 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ഹിമാചലില്‍ ആം ആദ്മി ചിത്രത്തിലില്ല.

ഗുജറാത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബിജെപി സ്ഥായിയായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. തൊട്ടടുത്ത എതിരാളി കോണ്‍ഗ്രസിനെക്കാള്‍ ബഹുദൂരം മുന്നിലാണ് ബിജെപി. എക്സിറ്റ് പോള്‍ പ്രവചനങ്ങളും മറികടന്നുള്ള കുതിപ്പാണ് മോഡിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകമായ ഗുജറാത്തില്‍ ബിജെപി നടത്തിയിട്ടുള്ളത്. വന്‍ ഭൂരിപക്ഷത്തില്‍ ഭരണം ഉറപ്പിച്ചതോടെ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തൊട്ടാകെ വിജയാഘേഷം തുടങ്ങിക്കഴിഞ്ഞു.

ഗുജറാത്തിലെ 182 അംഗ നിയമസഭയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 46 ശതമാനം വോട്ടുനേടി 129 മുതല്‍ 151 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നായിരുന്നു ഇന്ത്യാ ടുഡേ മൈ ആക്സിസ് പ്രവചനം. ബിജെപി 148 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്‌ളിക് ടിവിയും 140 വരെ സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്സും പ്രചചിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ പത്ത് ശതമാനം വരെ കുറവുണ്ടാകുമെന്നും ആം ആദ്മി പാര്‍ട്ടി പതിനഞ്ച് ശതമാനം വരെ വോട്ടുകള്‍ നേടുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.