ഹിമാചലില്‍ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്; എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റുന്നു

ഹിമാചലില്‍ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്; എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റുന്നു

ഷിംല: ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഹിമാചല്‍ പ്രദേശില്‍ പ്രതീക്ഷ നിലനിര്‍ത്തുന്ന കോണ്‍ഗ്രസ് തങ്ങളുടെ പ്രതിനിധികളെ ബിജെപി ചാക്കിടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കുമാണ് ഹൈക്കമാന്‍ഡ് ചുമതല നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ താമര തടയുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാനത്ത് പ്രചാരണ ചുമതലയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി നിലവിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണ്. ഇന്ന് തന്നെ അവര്‍ ഷിംലയില്‍ എത്തിയേക്കും.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടമാണ് തുടരുന്നത്. കേവല ഭൂരിപക്ഷമായ 35 സീറ്റുകള്‍ കടക്കുന്നവര്‍ക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കും. കോണ്‍ഗ്രസ് 37 സീറ്റുകളിലും ബിജെപി 28 സീറ്റുകളിലുമാണ് നിലവില്‍ മുന്നേറുന്നത്.

മറ്റുള്ളവര്‍ മൂന്നിടത്തും ലീഡിലാണ്. തൂക്ക് മന്ത്രിസഭയ്ക്കുള്ള സാഹചര്യമാണ് ഉണ്ടാവുന്നതെങ്കില്‍ സ്വന്തത്രരുടേയും വിമതരുടേയും നിലപാട് നിര്‍ണായകമാവും. ഇവരെ കൂടെ നിര്‍ത്താന്‍ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.