എക്‌സിറ്റ് പോളിനെ പോലും മറികടന്ന് ബിജെപിയുടെ മിന്നും ജയം; ഗുജറാത്തില്‍ വിജയിച്ചത് ബിജെപിയുടെ പുതുമുഖ തന്ത്രം

എക്‌സിറ്റ് പോളിനെ പോലും മറികടന്ന് ബിജെപിയുടെ മിന്നും ജയം; ഗുജറാത്തില്‍ വിജയിച്ചത് ബിജെപിയുടെ പുതുമുഖ തന്ത്രം

ഗാന്ധിനഗര്‍: എക്‌സിറ്റ് പോളിനെ പോലും മറികടന്നുള്ള മിന്നും ജയത്തിന്റെ ആഘോഷത്തിലാണ് ഗുജറാത്തില്‍ ബി.ജെ.പി. തുടര്‍ച്ചയായ ഏഴാം തവണയും ഭരണം നിലനിര്‍ത്താനായതിനൊപ്പം ഭൂരിപക്ഷം വര്‍ധിപ്പിച്ചതും ബിജെപിക്ക് കരുത്തായി. കോണ്‍ഗ്രസ് വീണ്ടും ചുരുങ്ങിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ എടുത്തുപറയാവുന്നത്.

ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നത് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്ര വലിയ വിജയം പ്രവചിക്കപ്പെട്ടിരുന്നില്ല. പതിവ് തന്ത്രങ്ങളില്‍ നിന്നും അല്‍പം മാറി തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് ഈ കൂറ്റന്‍ വിജയത്തിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പല സീറ്റുകളിലും അനുഭവസമ്പത്തും മുഖപരിചയവുമുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റി പുതുരക്തങ്ങളെയാണ് ബിജെപി ഇത്തവണ പരീക്ഷിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ കനത്ത ഭീഷണി നിലനിന്നിരുന്ന സൂറത്തിലൊഴികെ ബാക്കി എല്ലാ ഇടങ്ങളിലും കൂടുതല്‍ സീറ്റുകളിലും ബിജെപി പരിഗണിച്ചത് പുതുമുഖങ്ങളെയാണ്.

രാജ്‌കോട്ടിലെ നാല് സീറ്റുകളിലും ബിജെപി പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കി. അരവിന്ദ് റയ്യാനി, ഗോവിന്ദ് പട്ടേല്‍ തുടങ്ങിയവര്‍ക്കൊക്കെ സ്ഥാനം നഷ്ടപ്പെട്ടു. അഹ്മദാബാദില്‍ 15 സ്ഥാനാര്‍ത്ഥികളില്‍ 12 പേരെയും ബിജെപി നീക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അടക്കം മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ക്ക് മാത്രമേ അഹ്മദബാദില്‍ വീണ്ടും മത്സരിക്കാന്‍ അവസരം ലഭിച്ചുള്ളൂ. മുന്‍ ധനമന്ത്രി കൗശിക് പട്ടേലിനും സ്ഥാനം നഷ്ടമായി.

സൂറത്തിലാണ് ഈ ട്രെന്‍ഡിനൊരു മാറ്റം കണ്ടത്. 11 സിറ്റിങ് എംഎല്‍എമാരില്‍ ഒന്‍പത് പേരും സ്ഥാനം നിലനിര്‍ത്തി. കാംരേജിലും ഉദാനയിലും മാത്രമാണ് പുതുമുഖങ്ങള്‍ മത്സരിച്ചത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.