2023-25 വർഷത്തേക്കുളള ബജറ്റിന് അംഗീകാരം നല്കി ദുബായ് ഭരണാധികാരി

2023-25  വർഷത്തേക്കുളള ബജറ്റിന് അംഗീകാരം നല്കി ദുബായ് ഭരണാധികാരി

ദുബായ് : 2023-25 വർഷത്തേക്കുളള ബജറ്റിന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാനാണ് ബജറ്റിന്‍റെ വിശദാംശങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചത്.

എമിറേറ്റിന്‍റെ സാമ്പത്തിക സുസ്ഥിരത പ്രതിഫലിക്കുന്ന, ലോകത്ത് ദുബായുടെ മുന്‍നിര സ്ഥാനം ഉറപ്പിക്കുന്ന ഭാവിയിലേക്കുളള അഭിലാഷങ്ങള്‍ നിറവേറ്റുന്നതാണ് ബജറ്റെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2023 ബജറ്റ്1.5 ബില്യൺ ദിർഹമിച്ച ബജറ്റാണ് അംഗീകരിച്ചത്..

67.5 ബില്യൺ ദിർഹത്തിന്‍റെ ചെലവുകളും 69 ബില്യൺ ദിർഹം വരുമാനവും ബജറ്റ് പ്രതീക്ഷിക്കുന്നു. പൗരന്മാരെ സേവിക്കാനും വ്യാപാരത്തെ പിന്തുണയ്ക്കാനും എല്ലാവർക്കും മികച്ച സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ദുബായ് സർക്കാർ ലക്ഷ്യമിടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.