തിരുവനന്തപുരം: വിവാദത്തെ തുടര്‍ന്ന് പോലീസ് നിയമ ഭേദഗതി തിരുത്താന്‍ സര്‍ക്കാര്‍ ആലോചന. നിയമത്തിനെതിരെ സി.പി.ഐക്ക് പുറമെ സി.പി.എമ്മിലും പോലീസിലും എതിര്‍പ്പ് ശക്തിപ്പെട്ടതോടെയാണ് തിരുത്തല്‍ വരുത്താനുള്ള നീക്കം നടക്കുന്നത്. ഭേദഗതിയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു.
പോലീസ് നിയമ ഭേദഗതിയില്‍ കടുത്ത അതൃപ്തിയാണ് സി.പി.എം കേന്ദ്ര നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. തിരുത്തല്‍ വരുത്താന്‍ പൊളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തോട് നിര്‍ദേശിക്കുമെന്നും സൂചനയുണ്ട്. തിരുത്തല്‍ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സി.പി.എം കേന്ദ്ര നേതൃത്വം അറിയിച്ചു.
സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെയാണ് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നത്. നിയമപ്രകാരം വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമായിരിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ രണ്ടുമോ നേരിടേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.