റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടിയലധികം രൂപ തട്ടിയ എക്സൈസ് ഉദ്യോഗസ്ഥന്‍ മുങ്ങി

റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടിയലധികം രൂപ തട്ടിയ എക്സൈസ് ഉദ്യോഗസ്ഥന്‍ മുങ്ങി

കൊച്ചി: റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പണം തട്ടിയതായി പരാതി. എറണാകുളം എക്‌സൈസ് റേഞ്ചിലെ സിവില്‍ ഓഫീസറായ വടക്കന്‍ പറവൂര്‍ വാണിയക്കാട് സ്വദേശി എം.ജെ അനീഷിനെതിരെയാണ് പരാതി. 66 പേരില്‍ നിന്നായി രണ്ടര കോടിയിലധികം രൂപ തട്ടിയതായാണ് വിവരം.

റഷ്യയിലെ കൃഷിത്തോട്ടങ്ങളില്‍ അടക്കം ജോലി വാഗ്ദനം ചെയ്തായിരുന്നു പണം തട്ടിയത്. അനീഷ് മുന്‍പ് റഷ്യയില്‍ ജോലിക്കെത്തിച്ചെന്ന് പരിചയപ്പെടുത്തി, റഷ്യയിലുള്ള ഇമ്മാനുവല്‍ ആണ് ജോലി ഒഴിവുകളുണ്ടെന്നും അനീഷിനെ സമീപിക്കാനും ഇവരോട് ആവശ്യപ്പെട്ടത്.

രണ്ടു മുതല്‍ ഒന്‍പത് ലക്ഷം രൂപ വരെ നഷ്ടമായവര്‍ ഇക്കൂട്ടത്തിലുണ്ട്. വലിയ തുക നല്‍കുമ്പോള്‍ രേഖ വേണമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി ഉള്ളതിനാല്‍ തനിക്ക് കരാറില്‍ ഏര്‍പെടാന്‍ കഴിയില്ലെന്നായിരുന്നു അനീഷിന്റെ വിശദീകരണം. പണം നഷ്ടമായവര്‍ അനീഷിനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും അനീഷ് മുങ്ങുകയായിരുന്നു. തുടര്‍ന്ന് 38 പേര്‍ പറവൂര്‍ പൊലീസില്‍ പരാതി നല്‍കി. അനീഷിനായി പൊലീസ് അന്വേഷണം ഉാര്‍ജ്ജിതമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.