മന്‍ഡ്രൂസ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്‌നാട്, ആന്ധ്രാ, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്ക് അതിശക്തമായ മഴ മുന്നറിയിപ്പ്; കേരളത്തിലും ജാഗ്രത

മന്‍ഡ്രൂസ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്‌നാട്, ആന്ധ്രാ, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്ക് അതിശക്തമായ മഴ മുന്നറിയിപ്പ്; കേരളത്തിലും ജാഗ്രത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മന്‍ഡ്രൂസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. അര്‍ധരാത്രിയോടെ ശ്രീഹരിക്കോട്ടക്കും പുതുച്ചേരിക്കും മധ്യത്തിലൂടെയാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുന്നത്.

മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലി കരതൊടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ കാരയ്ക്കലില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനം.

കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പെട്ട്, വില്ലുപുരം, കാഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ തീവ്രമഴക്ക് സാധ്യതയുണ്ട്. നാമക്കല്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍, നിലഗിരീസ്, ദിണ്ടുഗല്‍, തേനി, മധുരൈ, ശിവഗംഗ, വിരുത് നഗര്‍, തെങ്കാശി ജില്ലകളില്‍ ശക്തികുറഞ്ഞ മഴക്ക് സാധ്യതയുണ്ട്.

റാണിപ്പെട്ട്, വെല്ലൂര്‍, തിരുപത്താര്‍, കൃഷ്ണഗിരി, ധര്‍മപുരി, തിരുവണ്ണാമലൈ, കള്ളകുറിച്ചി, അരിയളൂര്‍, പെരമ്പലൂര്‍, തിരുച്ചിറപ്പള്ളി, കരൂര്‍, ഈറോഡ്, സേലം അടക്കമുള്ള സ്ഥലങ്ങളിലും ശക്തി കുറഞ്ഞ മഴക്ക് സാധ്യതയുണ്ട്. മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.