മൂന്നു വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു; നിഷയ്ക്ക് 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഖാദി ബോര്‍ഡ്

മൂന്നു വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു; നിഷയ്ക്ക് 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഖാദി ബോര്‍ഡ്

കണ്ണൂര്‍: ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ നിഷയ്ക്ക് ഒടുവില്‍ നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. ശമ്പളത്തിനായി കുറ്റിയാട്ടൂര്‍ സ്വദേശി നിഷ പോരാടിയത് മൂന്നു വര്‍ഷമാണ്.

2013 ലാണ് ഖാദി ബോര്‍ഡിന്റെ കണ്ണൂര്‍ വിപണന കേന്ദ്രത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിഷ ജോലിക്ക് കയറിയത്. ദിവസക്കൂലി 400 രൂപയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന സമയമായിരുന്നു അത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ 2017 ല്‍ നിഷയെ പിരിച്ചു വിട്ടു.

ഇതിനെതിരെ നിഷ ലേബര്‍ കോടതിയില്‍ പോയി ജോലിയില്‍ തിരികെ പ്രവശേിക്കാന്‍ അനുകൂല വിധി നേടി. തിരിച്ചെടുത്തില്ലെങ്കില്‍ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനും ഉത്തരവായി. ഇതിനെതിരെ ഖാദി ബോര്‍ഡ് ഹൈക്കോടതിയില്‍ പോയെങ്കിലും ഹര്‍ജി തള്ളി.

അനുകൂല ഉത്തരവും കൈയ്യില്‍ പിടിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു നിഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.