ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യ: അവകാശ വാദവുമായി പ്രതിഭാ സിങ്

ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യ: അവകാശ വാദവുമായി പ്രതിഭാ സിങ്

ഷിംല: ഹിമാചലില്‍ എംഎല്‍എമാരുടെ യോഗം ചേരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരു മുഴം മുമ്പേ എറിഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇന്ന് വൈകിട്ട് എംഎല്‍എമാരുടെ യോഗം ചേരും.

മുഖ്യമന്ത്രിയായി നയിക്കാന്‍ തനിക്ക് കഴിയുമെന്നും വീര ഭദ്ര സിംഗിന്റെ കുടുംബത്തെ മാറ്റി നിര്‍ത്താന്‍ ആകില്ല. വീര ഭദ്ര സിംഗിന്റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം മറ്റാര്‍ക്കെങ്കിലും ഫലം നല്‍കാന്‍ ആകില്ലെന്നും പ്രതിഭാ സിങ് പ്രതികരിച്ചു.

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് പ്രതിഭാ സിങിന്റെ അവകാശ വാദം. പ്രചാരണ ചുമതലയിലുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത.

സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള സുഖ്വീന്ദര്‍ സിങ് സുഖുവിന് കൂടുതല്‍ എംഎല്‍എമാരുടെയും പിന്തുണയുമുണ്ട്. ഇതിനിടെയാണ് പ്രതിഭാ സിങ് അവകാശമുന്നയിച്ചെത്തിയത്. മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങിന് കാര്യമായ പദവി നല്‍കണമെന്ന ആവശ്യവും പ്രതിഭയ്ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.