തിരുവനന്തപുരം: മനുഷ്യാവകാശ ദിനമായ നാളെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും.
നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ അസംബ്ലി ഓഫ് ക്രിസ്റ്റ്യന്‍ ട്രസ്റ്റ് സര്‍വീസസ് (ആക്‌സസ്) സംഘടിപ്പിക്കുന്ന പരിപാടിയില്‍ 120 ക്രൈസ്തവ സംഘടനകള്‍ പങ്കാളികളാകുമെന്നു ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയുമാണ് സംഗമത്തിന്റെ ഭാഗമായി നടത്തുന്നത്.
ആക്‌സസ് രക്ഷാധികാരിയും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര ഉദ്ഘാടനം ചെയ്യും.
എഴുപത്തഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര വാളകം മേഴ്‌സി ആശുപത്രിയുടെ ഒരേക്കര്‍ സ്ഥലത്ത് നിര്‍ധനരായ 75 പേര്‍ക്കു വേണ്ടി ആക്‌സസ് നിര്‍മ്മിക്കുന്ന ഭവന സമുച്ചയമായ ഗ്രേസ് ഹോമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓണ്‍ലൈനായി നിര്‍വഹിക്കും.
എറണാകുളത്ത് ആരംഭിക്കാന്‍ പോകുന്ന ക്രിസ്റ്റ്യന്‍ മിഷണറി മ്യൂസിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.