നഗര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയൊരു വെല്ലുവിളിയാണ് മലിനീകരണം. മലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒട്ടും നിസാരമല്ല. അലര്‍ജി മുതല്‍ ഗുരുതരമായ ശ്വാസകോശ രോഗം വരെ എന്ന അവസ്ഥയിലേക്ക് മലിനീകരണം വെല്ലുവിളി ഉയര്‍ത്തുന്നു. അതുപോലെ രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളും മലിനീകരണം മൂലം കാലക്രമേണ ഉണ്ടാകാം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ടുള്ള പല പഠന റിപ്പോര്‍ട്ടുകളും ഇതിനോടകം വന്നിട്ടുണ്ട്.
പ്രധാനമായും വാഹനങ്ങളില്‍ നിന്നുള്ള പുകയും വ്യവസായ കേന്ദ്രങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യവുമെല്ലാമാണ് നഗരങ്ങളില്‍ അന്തരീക്ഷം കൂടുതല്‍ മലിനമാകാനുള്ള കാരണം. ഈ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ ജീവിത രീതികളില്‍ പലതിനും അധിക ശ്രദ്ധ നല്‍കേണ്ടി വരും. ഇത്തരത്തില്‍ ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ചിലതാണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഒമേഗ-3 :
ഒമോഗ-3 അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡ്‌സ് (PUFA) മലിനീകരണം മൂലമുണ്ടാകുന്ന ഹൃദ്രോഗമടക്കമുള്ള പല പ്രശ്‌നങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഫിഷ് ഓയില്‍സ്, കേര, അയല, ആറ്റുമത്സ്യം പോലുള്ള മത്സ്യങ്ങള്‍, വാള്‍നട്ട്‌സ്, ഇലക്കറികള്‍, ഉലുവ, കറുത്ത കടല, രാജ്മ എന്നിവയെല്ലാം ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങളാണ്.
രണ്ട്...
ബി-വൈറ്റമിനുകള്‍ :
വൈറ്റമിന്‍-ബി 2, ബി-6, ബി- 12, ഫോളേറ്റ് എന്നിവയെല്ലാം മലിനീരകണം മൂലമുണ്ടാകുന്ന ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, ഹൃദ്രോഗങ്ങള്‍, അര്‍ബുദം എന്നിവയെ എല്ലാം പ്രതിരോധിക്കുന്നു. മുട്ട, കട്ട തൈര്, കൂണ്‍, ചിക്കന്‍, പീനട്ടസ്, സോയാബീന്‍, പാല്‍, ചീസ്, നേന്ത്രപ്പഴം, ഓട്ട്‌സ്, ഇലക്കറികള്‍, വെള്ളക്കടല (ചന്ന), രാജ്മ, പച്ചക്കടല എന്നിവയെല്ലാം ഈ വൈറ്റമിനുകളുടെ നല്ല സ്രോതസുകളാണ്.
മൂന്ന്...
വൈറ്റമിന്‍ സി :
മലിനീകരണം ബന്ധപ്പെട്ടുണ്ടാകുന്ന പല പ്രശ്‌നങ്ങളും പ്രതിരോധിക്കുന്നതിന് വൈറ്റമിന്‍-സി കൂടിയേ തീരൂ. കാരണം മലിനീകരണം ആദ്യം ബാധിക്കുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് വൈറ്റമിന്‍-സി ഒരു അവിഭാജ്യ ഘടകമാണ്. സിട്രസ് ഫ്രൂട്ട്‌സ് എന്നറിയപ്പെടുന്ന പഴങ്ങള്‍, മല്ലി, നെല്ലിക്ക, പേരക്ക, തക്കാളി, പപ്പായ എല്ലാം വൈറ്റമിന്‍ -സിയുടെ നല്ല ഉറവിടങ്ങളാണ്.
നാല്...
വൈറ്റമിന്‍-ഇ :
മലിനീകരണത്തില്‍ നിന്ന് ശ്വാസകോശത്തെ സുരക്ഷിതമാക്കി നിര്‍ത്താനും പ്രതിരോധ ശക്തി മെച്ചപ്പെടുത്താനുമെല്ലാം വൈറ്റമിന്‍- ഇ ആവശ്യമാണ്. വെജിറ്റബിള്‍ ഓയില്‍സ്, പീനട്ട്‌സ്, ചുവന്ന കാപ്‌സിക്കം, ബദാം, സാല്‍മണ്‍ മത്സ്യം എന്നിവയെല്ലാം വൈറ്റമിന്‍- ഇയുടെ നല്ല സ്രോതസുകളാണ്,
അഞ്ച്...
മഞ്ഞള്‍:
പരമ്പരാഗതമായി തന്നെ ഔഷധ മൂല്യമുള്ളൊരു ചേരുവയാണ് മഞ്ഞള്‍. മലിനീകരണം മൂലം ശ്വാസകോശം ബാധിക്കപ്പെടുന്നതിനെ ചെറുക്കുന്നതിനാണ് മഞ്ഞള്‍ സഹായകമാകുക. മഞ്ഞള്‍ പാലില്‍ ചേര്‍ത്തോ, ഇളം ചൂടു വെള്ളത്തില്‍ ചേര്‍ത്തോ എല്ലാം കഴിക്കുന്നതാണ് ഏറ്റവും ഉചിതം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.